Monday, June 30, 2008

ഇന്‍ഫോമാധ്യമം (364) - 23/06/2008




മെഡിക്കല്‍ അനാലിസിസ് - പുതിയ തൊഴിലവസരങ്ങള്‍

കെ.വി. സുമിത്ര



കമ്പ്യൂട്ടര്‍ പരിചയം, കുറഞ്ഞത് പ്ലസ് ടൂ ജയം, ഇംഗ്ലീഷില്‍ സാമാന്യ പരിജ്ഞാനം, മികച്ച ശ്രവണശേഷി, വിശകലന പാടവം ഇവയൊക്കെയുണ്ടെങ്കില്‍ നിങ്ങള്‍ക്കും മെഡിക്കല്‍ അനാലിസിസ് മേഖലയില്‍ പ്രാവീണ്യം നേടാം. വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാനുള്ള അവസരവും ഭേദപ്പെട്ട വേതനവും ലഭിക്കും. ഈ മേഖലയില്‍ നേരത്തെ സുപരിചിതമായ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനില്‍ റിപ്പോര്‍ട്ടുകള്‍ അതേപടി കേട്ടെഴുതി പകര്‍പ്പാക്കുകയാണ് ചെയ്തിരുന്നത്. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റിന്റെ ജോലിയും ഇതായിരുന്നു. അതേസമയം വോയ്സ് ഫയലുകളെ വേണ്ട വിധത്തില്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ടാക്കുകയാണ് മെഡിക്കല്‍ അനലിസ്റ്റ് ചെയ്യുന്നത്. എല്ലാ മെഡിക്കല്‍ അനലിസ്റ്റുകള്‍ക്കും മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റാകാന്‍ കഴിയും. എന്നാല്‍ എല്ലാ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റുകള്‍ക്കും മെഡിക്കല്‍ അനലിസ്റ്റാകാന്‍ സാധിക്കില്ല.

റിക്കാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി കേട്ടെഴുതുന്നതിന് പകരം കേള്‍ക്കുന്നത് മുഴുവന്‍ പകര്‍ത്താതെ അവയില്‍ അവിചാരിതമായോ ആകസ്മികമായോ കടന്നുകൂടിയ തെറ്റുകള്‍ തിരിച്ചറിഞ്ഞ് (അനാലിസിസ്) വിവേചനത്തോടെ എഴുതുന്നതാണ് മെഡിക്കല്‍ അനലിസ്റ്റിന്റെ ജോലി. ഡോക്ടര്‍മാരുടെ വിലയേറിയ സമയം റിപ്പോര്‍ട്ടിംഗിന് വേണ്ടി പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കുന്നതിലേക്ക് ശാസ്ത്രരംഗം വളര്‍ന്നതോടെ മെഡിക്കല്‍ അനാലിസിസ് ജോലിക്ക് പ്രചാരമേറുകയാണ്. എതാനും മാസങ്ങളിലെ പരിശീലനത്തിലൂടെ ഇതിനുള്ള യോഗ്യത ആര്‍ജ്ജിക്കാവുന്നതാണ്. മെഡിസിന്‍, ഫാര്‍മക്കോളജി, അമേരിക്കന്‍ ശൈലിയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇംഗ്ലീഷ് എന്നിവയിലാണ് പരിശീലനം നേടേണ്ടത്. വീട്ടമ്മമാര്‍ക്കും മറ്റും വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴില്‍ മേഖല കൂടിയാണിത്. ഈ രീതിയില്‍ ഒഴിവ് സമയങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് പ്രതിമാസം ഇരുപത്തയ്യായിരം രൂപ വരെ വരുമാനമുണ്ടാക്കുന്ന വീട്ടമ്മമാരുണ്ട്. സ്വന്തമായ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും വേണം. ഇതിനുപുറമെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പ്രമുഖ അനാലിസ് കമ്പനിയുടെ പിന്തുണയും ആവശ്യമാണ്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സോഫ്റ്റ്ടെക് സൊലൂഷന്‍ സ്ഥാപനം (www.spectrum.co.in) ഈ രീതിയിലെ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
*****

ബ്ലോഗ് പരിചയം

തയ്യാറാക്കിയത്: വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

കുറിഞ്ഞി ഓണ്‍ലൈന്‍
ശാസ്ത്രം, പരിസ്ഥിതി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഒട്ടേറെ ആധികാരിക ലേഖനങ്ങളുടെ കലവറയാണ് പത്രപ്രവര്‍ത്തകനായ ശ്രീ. ജോസഫ് ആന്റണിയുടെ 'കുറിഞ്ഞി ഓണ്‍ലൈന്‍' (www.kurinjionline.blogspot.com). നിലവില്‍ വന്ന് കുറഞ്ഞ കാലം കൊണ്ട് തന്നെ ഈ ബ്ലോഗ് വായനക്കാരുടെ കമന്റുകളും മറുപടിയുമായി വിവരമൂല്യം കൈവരിച്ചു. ലേഖനങ്ങളോടൊപ്പമുള്ള സ്കെച്ചുകളും വിവരങ്ങള്‍ ശേഖരിച്ച ഉറവിടങ്ങളുടെ കുറിപ്പുകളും വായനയെ ആയാസ രഹിതമാക്കുന്നതിനൊപ്പം കൂടുതല്‍ വിവരം തേടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യം, കാലാവസ്ഥ, ഗൂഗിള്‍, ജനിതകം, നാനോ ടെക്നോളജി, നീലക്കുറിഞ്ഞി, നോബല്‍ സമ്മാനം, പരിണാമം , പ്രകൃതി, പ്രപഞ്ചം, ബഹിരാകാശം, ഭാരതീയശാസ്ത്രജ്ഞര്‍, മാലിന്യം, ഐ.ടി, ശാസ്ത്ര ചരിത്രം, ഹോമിയോപ്പതി എന്നീ ലേബലുകളിലായി പോസ്റ്റുകള്‍ വിന്യസിച്ചിരിക്കുന്നത് ലേഖലങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. ഏകദേശം 234 ലേഖനങ്ങള്‍ ഇതുവരെ ബ്ലോഗിലേക്കെത്തിക്കഴിഞ്ഞു എന്നു പറയുമ്പോള്‍ ഒരു സയന്‍സ് വെബ് പോര്‍ട്ടലിനൊപ്പം എത്തിയിരിക്കുന്നു കുറിഞ്ഞി ഓണ്‍ലൈനിലെ വിവരശേഖരം എന്ന് മനസിലാക്കാം.

കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചുള്ള അഞ്ച് ലേഖനങ്ങളാണ് ബ്ലോഗിലെക്കെത്തിയ പുതിയ അറിവുകള്‍. 'അരനൂറ്റണ്ടു മുമ്പ് ലോകം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് കംപോസ്റ്റിംഗ് രംഗത്ത് ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത്. അതിനുമുകളില്‍ മാത്രം അടയിരിക്കാതെ പുതിയ സങ്കേതങ്ങള്‍ കൂടി പരീക്ഷിക്കാന്‍ കേരളം തയ്യാറാകണമെന്ന അഭിപ്രായക്കാരുണ്ട്'. മാലിന്യനിര്‍മാര്‍ജ്ജനം കേരള സ്റ്റൈല്‍ എന്ന ലേഖനത്തിന്റെ അവസാന ഭാഗത്തിന്റെ ആമുഖമായി എഴുതിയ ഈ വരിയില്‍ നിന്നു തന്നെ ബ്ലോഗ് സമീപിക്കുന്ന വിഷയങ്ങളുടെ ഗൌരവം ബോധ്യമാകും.

'കറുപ്പിന് ഏഴഴക്' എന്ന നാനോ ടെക്നോളജിയുമായി ബന്ധപ്പെട്ട ലേഖനത്തില്‍ വിശ്രൂതനായ മലയാളി ശാസ്ത്രജ്ഞനും നോബല്‍ സമ്മാന സാധ്യതയുള്ള ഡോ. പുളിക്കല്‍ എം. അജയനെ പരിചയപ്പെടുത്തുന്നു. ഭാരതീയ ശാസ്ത്ര പെരുമയിലെ ഇളം മുറക്കാരായ പുളിക്കല്‍ എം. അജയന്‍, ഡോ. രാജേന്ദ്രപച്ചൌരി എന്നിവരില്‍ തുടങ്ങി ആര്യഭടന്‍, വാഗ്ഭടന്‍, കണാദന്‍ എന്നീ ആദ്യകാല ശാസ്ത്രന്വേഷികളുടെ വ്യക്തി വിവരണക്കുറിപ്പുവരെ വായിക്കാം. സ്കൂള്‍ പ്രോജക്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും വിവരാന്വേഷികളായ മുതിര്‍ന്നവര്‍ക്കും ഈ ലേഖനങ്ങളെല്ലാം ഒരേ പോലെ പ്രയോജനപ്പെടും. ഭാരതീയശാസ്ത്രജ്ഞരുടെ വ്യക്തി വിവരണക്കുറിപ്പിന്റെ തുടക്കം 'ഐന്‍സ്റ്റന്‍ ഫോട്ടാണ്‍ എണ്ണാന്‍ പഠിച്ചത്' എന്ന തലക്കെട്ടോടെയാണ്. എസ്.എന്‍. ബോസിനെക്കുറിച്ചുള്ള ലേഖനമാണ് ഇത്തരത്തില്‍ ജോസഫ് ആന്റണി തുടങ്ങിവക്കുന്നത് . ആല്‍ബര്‍ട്ട് ഐന്‍സ്റ്റന്റെ പേരിനൊപ്പം കേള്‍ക്കുന്ന (ബോസ്^ഐന്‍സറ്റെന്‍ സമീകരണം) ഏക ഭാരതീയ ശാസ്ത്രജ്ഞനാണല്ലോ സാത്യേന്ദ്രനാഥ ബോസ്

2006-ല്‍ കുറിഞ്ഞി പൂത്തകാലത്ത് നടത്തിയ മൂന്നാര്‍, ആനമല യാത്രയാണത്രെ ബ്ലോഗിന്റെ പേരിന് പ്രചോദനമായത്. ശാസ്ത്ര, സാഹിത്യ സ്നേഹികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു ബ്ലോഗ് എന്ന നിലയിലേക്ക് വിവര പെരുമയും വിഷയവിപുലത കൊണ്ടും കുറിഞ്ഞി ഓണ്‍ലൈന്‍ വളര്‍ന്നിരിക്കുന്നു.
*****
വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com


നിങ്ങള്‍ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണോ? എങ്കില്‍ സൂക്ഷിക്കണം. കമ്പ്യൂട്ടറില്‍ നിങ്ങളറിയാതെ കയറിക്കൂടി സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ചില 'ചാര സോഫ്റ്റ്വെയറുകള്‍' (Spywares) കണ്ടേക്കാം. കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ്, പാസ്വേര്‍ഡ്, ഇന്റര്‍നെറ്റ് സര്‍ഫിംഗുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രത്യേക താല്‍പര്യങ്ങളും മുന്‍ഗണനകളും തുടങ്ങിയ മര്‍മ്മപ്രധാനമായ വിവരങ്ങള്‍ അനധികൃത പരസ്യക്കാര്‍, സ്പാമര്‍മാര്‍, ഹാക്കര്‍മാര്‍ പോലുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണ് അവയുടെ പണി. കമ്പ്യൂട്ടറിന്റെ സുരക്ഷിതത്ത്വത്തിന് ഏറെ ഭീഷണിയുയര്‍ത്തുന്ന ശല്യക്കാരായ ഇത്തരം പ്രോഗ്രാമുകള്‍ ചില സൌജന്യ സോഫ്റ്റ്വെയറുകളുടെയും ഷെയര്‍വെയറുകളുടെയും ഭാഗമെന്ന നിലയിലും അദൃശ്യമായി കമ്പ്യൂട്ടറില്‍ എത്തിപ്പെടാറുണ്ട്. സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന ഇത്തരം പ്രോഗ്രമുകളുടെ സാന്നിധ്യം ധാരാളം ഡിസ്ക് സ്പേസും മെമ്മറിയും കവര്‍ന്നെടുക്കുമെന്നതിനാല്‍ സിസ്റ്റത്തിന്റ പ്രവര്‍ത്തനം വല്ലാതെ മന്ദീഭവിപ്പിക്കാന്റ സാധ്യതയുണ്ട്. നിങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തുന്ന ഈ ക്ഷണിക്കപ്പെടാത്ത അതിഥികളെ തടയാനും നിലവിലുള്ളവയെ നശിപ്പിക്കാനും സഹായകമായ ഒരു സൌജന്യ സോഫ്റ്റ്വെയറാണ ് ആഡ് അവെയര്‍ 2008 ഫ്രീ. അവാര്‍ഡ് ജേതാവായ ഈ സോഫ്റ്റ്വെയര്‍ സിസ്റ്റത്തിനെ മൊത്തത്തില്‍ ^ റിമൂവബ്ള്‍ ഡ്രൈവുകളുള്‍പ്പടെ ^ സ്കാന്‍ ചെയ്യുകയും Aureate/Radiate, OnFlow, CometCursor, Cydoor, Doubleclick, EverAd, Flyswat, OnFlow, TimeSink 5.0 മുതലായവയില്‍ ഒളിഞ്ഞിരിക്കുന്ന 'ചാരന്‍മാരെ' തിരഞ്ഞുപിടിച്ച് കമ്പ്യൂട്ടറിലെ മറ്റു പ്രഗ്രാമുകള്‍ക്കു കുഴപ്പം വരാത്തവിധത്തില്‍ തികച്ചും സുരക്ഷിതമായി നീക്കം ചെയ്യുന്നു. ഇതിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ http://www.lavasoftusa.com/products/ad_aware_free.php എന്ന സൈറ്റില്‍നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
*****
എം.എസ്. എക്സെല്‍ പഠിക്കാന്‍

എ.പി. മനോജ് കുമാര്‍
manojap.nair@gmail.com

ജോര്‍ജ്ജ് ഡുങ്കല്‍മാന്‍ എന്ന ബ്ലോഗറുടെ എം.എസ്. എക്സെലിലെ വൈദഗ്ദ്യമാണ് www.jldexcel.blogspot.com എന്ന ബ്ലോഗിലെ വിഷയം. എക്സെലിലെ ഫോര്‍മുലകള്‍, ഫങ്ഷനുകള്‍, ചാര്‍ട്ടുകള്‍, വി.ബി.എ ഓട്ടോമേഷന്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അതി സമര്‍ഥമായി ഇവിടെ വിവരിക്കുന്നു. എക്സെല്‍ പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഇതിലെ പോസ്റ്റുകള്‍ അങ്ങേയറ്റം പ്രയോജനപ്പെടുന്നു. 1989^ല്‍ നിര്‍മ്മിതമായ www.excelkb.com എന്ന വെബ് പേജിലെ വിഷയവും എം.എസ്. എക്സെല്‍ തന്നെ. അത്യന്തം രസകരമായ രീതിയില്‍ എക്സെലിലെ സൂത്രവിദ്യകള്‍ വിവരിക്കുന്ന ഈ വെബ് പേജ് ധാരാളം സന്ദര്‍ശകരുണ്ട്. ന്യൂസ് ഫീഡര്‍ (RSS) സൌകര്യമുള്ളതിനാല്‍ ഈ ഇനത്തിലെ ഏതെങ്കിലും റീഡര്‍ ഉപയോഗിച്ചും പേജിലെ വിവരങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസ് സംബന്ധിച്ച് വിശദമായി പഠിക്കാന്‍ www.sampsak.blogspot.com എന്ന ബ്ലോഗ് സഹായിക്കുന്നു. എക്സെല്‍ ഗൈഡുകള്‍, ട്യൂട്ടോറിയല്‍ എന്നിവയും ഇതിലുണ്ട്.
*****

മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബ്

മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗമാകാനാഗ്രഹിക്കുന്നവര്‍ പേര്, പോസ്റ്റല്‍ അഡ്രസ്്, കമ്പ്യൂട്ടര്‍ രംഗത്തെ യോഗ്യത, പരിശീലിച്ച സോഫ്റ്റ്വെയറുകള്‍, പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍ എന്നിവ കാണിച്ച് infonews@madhyamam.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. ക്ലബ് അംഗത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റര്‍നെറ്റിലെ യാഹൂഗ്രൂപ്സില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്‍ഫോമാധ്യമം ക്ലബ്' മെയിലിംഗ് ഗ്രൂപ്പിലും അംഗമായി ചേര്‍ക്കുന്നതാണ്.

ക്ലബ്ബ് അംഗങ്ങള്‍

1. Ismail Thalathil
P. O. Mokeri, Via Panoor
Pin 670692
thalathilismail@yahoo.com

2. Irshad M.P
Darul Falah, Near Youth Office
Muzhappilangad
Doing MCSE in kannur, already practicied ms office,
adobe photoshop, adobe editing softwares & c++.
irshad5870@rediffmail.com

3. Shareef
Love Shore
Edappatta, Melattur, Pin 679326
Diploma In Computer Alpication, Photoshop, Video editing etc.
shareefmax232@yahoo.com

4. Baiju A.A
Resident Sales Executive,
Synergy International Fze
Riyadh, KSA.
Email : achandyb@yahoo.com
==========

7 comments:

  1. exellent blog. Expecting more from infomadhyamam

    ReplyDelete
  2. മാധ്യമം ബ്ലോഗ് കണ്ടു സന്തോഷം പ്രവാസികള്‍ക്ക് കമ്പ്യൂട്ടര്‍ ലോകത്തെ പുത്തനറിവുകള്‍
    എത്തിക്കാന്‍ മാധ്യമം എന്നും മുന്നിലായിരിക്കും എന്ന പ്രതീക്ഷയോടെ
    ആച്ചി ജെദ്ദ

    ReplyDelete
  3. മാദ്ധ്യമം ഓണ്‍ലൈനില്‍ വായിക്കാറുണ്ടായിരുന്നു.ലളിതമായ ഭാഷയില്‍ കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ സാധാരണകഅര്‍ക്കെത്തിക്കുന്നതിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  4. Its really good.. Pls introduce my blog to infomadhyamam members.


    http://pscoldquestions.blogspot.com/
    an exclusive blog for psc exam aspirants

    ReplyDelete
  5. തെറ്റ് കാണീചൂ തന്നതില്‍ മഞയിലിനു നന്ദി ഞാന്‍ എല്ലാം പടീച്ച് വരുന്നതേയൂള്ളൂ അതിനു ഇന്‍ഫൊ‍മാധ്യമതിന്റ്റെ സഹായവും വെണം ഇന്ഫൊമാധ്യമം എന്നും മുന്നിലായിരിക്കും പ്രാര്‍തനയോടേ

    ReplyDelete
  6. ഓൺലൈൻ ആയി കാണാൻ കഴിഞ്ഞതിൽ സന്തോഷം...

    ReplyDelete
  7. Anonymous3:22 AM

    Assalamu Alaikum V K Abdu sahib
    Exellent blog this

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...